വിദ്യാവിലാസിനീ ദേവീ സരസ്വതി


വിദ്യാവിലാസിനീ ദേവീ സരസ്വതി
നിത്യപ്രഭാമയി സർവേശ്വരി...
നാദപ്രകാശമായ് എന്നകതാരിലെ
കൂരിരുൾ മാറ്റുവാൻ വന്നീടണേ..
എന്നിൽ ഐശ്വര്യമായ് വിളങ്ങീടണേ...

വിദ്യാവിലാസിനീ ദേവീ സരസ്വതി
നിത്യപ്രഭാമയി സർവേശ്വരി...
നാദപ്രകാശമായ് എന്നകതാരിലെ
കൂരിരുൾ മാറ്റുവാൻ വന്നീടണേ..
എന്നിൽ ഐശ്വര്യമായ് വിളങ്ങീടണേ...
വിദ്യാവിലാസിനീ ദേവീ സരസ്വതി...........

എൻ മനോവീണ ഞാൻ തന്ത്രിമുറുക്കുമ്പോൾ
എന്നും ശ്രുതിയായ് നീ വന്നണയൂ...
എൻ മനോവീണ ഞാൻ തന്ത്രിമുറുക്കുമ്പോൾ
എന്നും ശ്രുതിയായ് നീ വന്നണയൂ...
എന്നന്തരാത്മാവിൽ ഇരുന്നരുളൂ
ഇളകുമെൻ ഹൃദയ തടാകത്തിൻ നടുവിൽ നീ
വെൺ‌താമരയിലിരുന്നു വാഴൂ
എന്നിൽ നിത്യനൈർമ്മല്യം സദാ ചൊരിയൂ..

വിദ്യാവിലാസിനീ ദേവീ സരസ്വതി
നിത്യപ്രഭാമയി സർവേശ്വരി...
നാദപ്രകാശമായ് എന്നകതാരിലെ
കൂരിരുൾ മാറ്റുവാൻ വന്നീടണേ..
എന്നിൽ ഐശ്വര്യമായ് വിളങ്ങീടണേ...

സ്വരമായ് ലയമായ് അക്ഷരപ്പൂക്കളായ്
എന്നും വിരിയണേ ദേവീ...
സ്വരമായ് ലയമായ് അക്ഷരപ്പൂക്കളായ്
എന്നും വിരിയണേ ദേവീ...
എന്നുള്ളിൽ വിദ്യാവസന്തം വിരിയിക്കണേ..
എൻ സ്വരം പതറിയാൽ എൻ മനമിടറിയാൽ
കൈപിടിച്ചെന്നേ നയിച്ചിടണേ...
എൻ സ്വരം പതറിയാലെന്മനമിടറിയാൽ ....
കൈപിടിച്ചെന്നേ നയിച്ചിടണേ...
നിന്റെ കൈവെള്ളയിലെന്നെ കാത്തിടണേ....

വിദ്യാവിലാസിനീ ദേവീ സരസ്വതി
നിത്യപ്രഭാമയി സർവേശ്വരി...
നാദപ്രകാശമായ് എന്നകതാരിലെ
കൂരിരുൾ മാറ്റുവാൻ വന്നീടണേ..
എന്നിൽ ഐശ്വര്യമായ് വിളങ്ങീടണേ...
വിദ്യാവിലാസിനീ ദേവീ സരസ്വതി
നിത്യപ്രഭാമയി സർവേശ്വരി..........!

Submitted by abhilash on Thu, 05/05/2011 - 21:05