ഓം നമഃശിവായ

ഓം.........ഓം........ഓം......

ഓം നമഃശിവായ ഓം നമഃശിവായ
ചന്ദ്രക്കലാധര ശത്രുഹരാ..ചന്ദ്രക്കലാധര ശത്രുഹരാ
സാന്ദ്രകലാപൂർണ്ണോദയ ലയനിലയാ
ഓം....ഓം നമഃശിവായ
ഓം നമഃശിവായ 

പഞ്ചഭൂതങ്ങൾ നിൻ മുഖപഞ്ചകമേ
ആറു ഋതുക്കൾ നിൻ ഉടയാടകളേ [ പഞ്ചഭൂതങ്ങൾ ]
പ്രകൃതീ പാർവ്വതി നിന്നോടു ചേർന്നു
ഏഴടി വച്ചതു സ്വരമാലികയായ്

സ ഗ മ ധനിസഗ  ഗ മ ധ നിസ ഗ മ
ഗഗഗ സസസ നി, ഗാ മഗസനിധമഗസ

നിൻ ദൃഷ്ടികൾ അഷ്ടദിക്കുകൾ
നിൻ വാക്കുകൾ നവരസങ്ങളും
താപസമന്ദാരാ.......ആ......നിൻ മൗനമേ
ദശോപനിഷത്തുകൾ ഈ മഹിയിൽ  [ ഓം ]

ത്രികാലമായ് നിൻ നേത്രത്രയമേ
ചതുർവ്വേദങ്ങൾ പ്രാകാരങ്ങൾ [ ത്രികാലമായ് ]
ഗജമുഖ ഷൺ‌മുഖ സോദരർ നിന്നുടെ
സങ്കല്‍പ്പങ്ങളും സത്യങ്ങളാക്കി
അദ്വൈതമേ നിൻ ആദിയോഗമായ്
നിൻ താളമേ കാലഗമനമായ്
കൈലാസഗിരിവാസ നിൻ ഗാനമേ
ജന്മരാഗ സുഖ ശ്രുതിലയമായ്  [ ഓം ]