തകിട തധിമി തകിട തധിമി തന്താനാ
ഹൃദയലയനജതികള്‍ കോര്‍ത്ത തില്ലാന [ തകിട ]
ഇടയുമെന്‍ ചുവടുകളെങ്കിലും താളങ്ങള്‍
ഇടറില്ല പതറില്ല പഴകിയ രാഗങ്ങള്‍ [ ഇടയുമെന്‍ ]
ശ്രുതിയും ലയവും ഒന്നു കലര്‍ന്നു [ തകിട തധിമി ]
മനുജർ വാഴ്വു മണ്ണില്‍ വിധി നയിക്കും വ്യഥ തൻ നടനം
ആരറിഞ്ഞതിന്റെ തുടക്കം നീയറിയുകില്ലയൊടുക്കം [ മനുജർ ]
അറിയൂ മനസ്സേ നീയൊരു നുരയീ കടലിൽ
അറിഞ്ഞും വീണ്ടും ആശകൾ വളർത്തീ വെറുതേ [ അറിയൂ ]
ഏതു സ്വരവും ഇടറിയില്ല ആരും ചെയ്ത കുറ്റമല്ല
കാലം കോർത്തു തന്നതശ്രുഹാരം....
തകിട തധിമി തകിട തധിമി തന്താനാ
ഹൃദയലയനജതികള്‍ കോര്‍ത്ത തില്ലാന
ഇടയുമെന്‍ ചുവടുകളെങ്കിലും തരികിട തോം തരികിട തോം തരികിട തോം
ഇടറില്ല പതറില്ല പഴകിയ ആ..ആ..ആ
ശ്രുതിയും ലയവും ഒന്നു കലര്‍ന്നു [തകിട തധിമി ]
പാതിവഴിയിൽ പിരിഞ്ഞു ഞാൻ ഭാരം താങ്ങി അലഞ്ഞു
നൃത്തശാലയിരുളിലായി ജീവതാളമകലെയായ് [ പാതിവഴിയിൽ ]
തകരുമെൻ ഹൃദയം താഴ്വരയായ്
ഉയരെ നീ ജ്വലിക്കും താരകയായ് [ തകരുമെൻ ]
യാനപാത്രമുടഞ്ഞു പോയ യാത്രി ഞാൻ നിന്നോർമ്മകളെ
ഓമനിച്ചിടുന്നു സഖീ ഇന്നും......
അ..അ..അ...ആ...ആ...ആ......
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page