സകലകലാനായകനേ അയ്യപ്പാ നിൻ
ചരണമില്ലാതഭയമില്ല അയ്യപ്പാ
അമരസുഖം തന്നരുളും ഉത്തമൻ നീയെന്നും
അടി പണിയുംവേദങ്ങൾക്കർത്ഥവും നീ
(സകലകലാ...)
വന്യമൃഗങ്ങൾ വഴി മാറും
നിൻ പേരുരുവിട്ടാൽ പുത്തൻ
വാഴ്വു വരും നിന്നെയോർത്തു മാലയിട്ടാൽ
മൊഴിയിതളിൽ മധു പകരും മണികണ്ഠാ നിൻ
കഴലിണയിൽ ചുഴലുന്നു മൂവുലകങ്ങൾ
(സകലകലാ..)
അളവില്ലാതെഴുമാശകൾ ഇടരൂട്ടും നിൻ
അരുൾ വെട്ടം കൂരിരുളിൽ വഴിം കാട്ടും
മലർവനിയിൽ കർണ്ണികയായ് തീർന്നവനേ ജാതി
മതമില്ലാ തത്ത്വത്തിൻ സത്യവും നീ
(സകലകലാ...)
ദുഃഖമെല്ലാമലിയുന്നു തിരുമിഴിയിൽ എന്നും
കല്പാന്തം തൊഴുതു നില്പൂ കാലടിയിൽ
മുക്തിരൂപാ ഭൂതനാഥാ ഗിരിവാസാ നിന്നെ
വാഴ്ത്തിടുന്നു പാട്ടുകളിൽ സർവേശാ
(സകലകലാ...)