അയ്യപ്പനാണെന്റെ ദൈവം
അദ്വൈതപ്പൊരുളായ ദൈവം
സ്നേഹമാനയ്യന്റെ മതദർശനം
സമഭാവമാണു നിൻ നീതിസാരം
ആഡ്യപ്രഭുവല്ലെൻ ദേവൻ അവൻ
അടിയങ്ങൾക്കെല്ലാം തോഴൻ
തളരുമ്പോൾ വന്നവൻ കൈ പിടിക്കും
താങ്ങും തഴുകും തണലരുളും അയ്യൻ
താങ്ങും തഴുകും തണലരുളും
കാട്ടിൽ പുലരുന്ന ദേവൻ
മലനാട്ടിന്റെ വിധി കാക്കും നാഥൻ
ഇടറുമ്പോൾ വന്നവൻ ചുമടെടുക്കും
കൂടെ നടക്കും മിഴി തുടയ്ക്കും
അയ്യൻ കൂടെ നടക്കും മിഴി തുടയ്ക്കും
പന്തളം വാണൊരെൻ രാജൻ എന്റെ
ചിന്തയിൽ ഓംകാരരൂപൻ
പാടുമ്പോൾ വന്നവൻ ശ്രുതിയിണക്കും
കാട്ടിൽ തുണയ്ക്കും വഴി തെളിയ്ക്കും
രുദ്രാക്ഷമാലയിലല്ലാ സ്വാമി
ഭസ്മക്കുറിയിലുമല്ലാ
കണ്ണടയ്ക്കുമ്പോൾ മനസ്സിലെത്തും
പുണ്യവിളക്കായ് തെളിഞ്ഞു നിൽക്കും അയ്യൻ
പുണ്യവിളക്കായ് തെളിഞ്ഞു നിൽക്കും