കാണണം കണി കാണണം
പുലിമേലെഴും തിരുവിഗ്രഹം
ചേരണം മമ മാനസം തവ
കാന്തിയിൽ ശബരീശ്വരാ
(കാണണം...)
അന്തകാന്തകനന്ദനൻ
തവ മന്ദഹാസവെളിച്ചമെൻ
അന്ധകാരമൊഴിക്കണം വഴി
കഴലിലഭയമെനിക്കു നൽകണം
അഴൽ മുഴുക്കെയൊഴിക്കണം
മിഴി തുറന്നു നയിക്കണം
കലിഭയമൊഴിക്കണമീശ്വരാ
ഹരിവരാസന പാഹിമാം
അരിവിമർദ്ദന പാഹിമാം
കൊടിയ കാടിതു മനുജമനമതി
ലുടനുടൻ വിളയാടണം
അയ്യനേ അയ്യപ്പനേ നിൻ
മെയ്യറിഞ്ഞവരൊക്കെയും
പൊയ്യകന്നു മനം തെളിഞ്ഞു
വിളങ്ങണേ ഹരിനന്ദനാ
പാഹിപാഹി ദയാനിധേ പാഹിഭക്തകലാനിധേ
പാഹിമാം മണികണ്ഠ നിൻ പദ
പങ്കജം പണിയുന്നു ഞാൻ