മുണ്ടകപ്പാടത്ത് മുത്തു വെളഞ്ഞത്

 

മുണ്ടകപ്പാടത്ത് മുത്തു വെളഞ്ഞത്
പണ്ടത്തെ ചെറുമി ചിരിച്ചിട്ടോ
ആഹാ ഹോയ് ചിരിച്ചിട്ടോ ഓ..ഹൊയ്
ആരിയൻ പാടത്ത് സ്വർണ്ണം കുമിഞ്ഞത്
സൂരിയത്തമ്പുരാൻ വെതച്ചിട്ടോ
ആഹാ ഹോയ് വെതച്ചിട്ടോ ഓ..ഹോയ്
(മുണ്ടക...)

തേവി വളർത്തി നീ നെഞ്ചിലെ പാടത്തും
തെയ്യാരം തെയ്യാരം പൂങ്കിനാവ്
കാലത്തും ഉച്ചക്കും അന്തിയ്ക്കും രാത്രിയും
കരളിലെനിക്കയ്യാ തേൻ നിലാവ്
താതെയ്യം താനാരേ താതെയ്യം താനാരേ
തന്തിനം തന്തിന, തന്തിനം താരേ
താനിന്നൈ താനാരേ
(മുണ്ടക...)

പാതിരാപ്പാട്ടിന്റെ പാലരുവിക്കരെ
നീയെനിക്കരിയ പൂഞ്ചോല
കന്നിയിൽ കൊയ്താലും മകരത്തിൽ കൊയ്താലും
കരിമിഴി കൊണ്ടു നിൻ ഞാറ്റുവേല
താതെയ്യം താനാരേ താതെയ്യം താനാരേ
തന്തിനം തന്തിന, തന്തിനം താരേ
താനിന്നൈ താനാരേ
(മുണ്ടക...)