പറയാമൊഴി തൻ മണിച്ചെപ്പിൽ ഞാനെന്റെ
കരളിലെ മോഹങ്ങൾ ഒളിച്ചു വെച്ചൂ
അറിഞ്ഞുവെന്നോ നീയതറിഞ്ഞുവെന്നോ
അരുമപ്പെൺകിടാവേ
മാത്രകൾ കടന്നു പോം കാല്‍പ്പെരുമാറ്റമോ
കേൾപ്പൂ നാഴികമണിയിൽ
ഹൃദയമിടിപ്പിൻ രാവിൻ മൗനം
മുറിയുന്നു ഞാൻ മൂകസാക്ഷി
നേർത്ത സുഗന്ധമായ് പൂവിൻ മൊഴികളോ
കാറ്റിൽ പാറി വരുന്നൂ
നട കൊളുത്തുന്നൂ പാവം പഥികൻ
തളരുന്നു താരകൾ സാക്ഷി