മച്ചിലിരിക്കുന്ന നക്ഷത്രക്കുഞ്ഞൊരു

 

മച്ചിലിരിക്കുന്ന നക്ഷത്രക്കുഞ്ഞൊരു
മഞ്ചലിൽ നമ്മുടെ വീട്ടിൽ വരും
ആലിലക്കണ്ണനെപ്പോലെ ചേലെഴും
ആരോമലുണ്ണി വരും
അന്നക്കിളിയെ ആടി വാരൂ
കുഞ്ഞിപ്പെങ്ങള് പാടി വരൂ

തൊട്ടിലു കെട്ടണം ചന്ദനക്കുളിരുള്ള
പട്ടുവിരിക്കേണം പിന്നെ
ആടും തൊട്ടിലിൽ ആരോമലുണ്ണിയെ
പാടിയുറക്കേണം പാടിപ്പാടിയുറക്കേണം
കൈവിരലുണ്ടു മയങ്ങും നേരത്താ
കവിളിലൊരുമ്മ കൊടുക്കണം

കണ്ണെഴുതിക്കണം ചാന്തു തൊടീക്കണം
കുട്ടിയുടുപ്പിടണം പിന്നെ
ഓണത്തുമ്പികൾ പാടുന്ന മുറ്റത്ത്
പിച്ച നടക്കേണം
പിച്ചാ പിച്ചാ നടക്കേണം
കണ്ണു പെടല്ലേ പൊന്നുണ്ണിയെ നോക്കിയാ
കരിനാക്കു കൊണ്ടുരിയാടല്ലേ