ഉണ്ണിപ്പൂവിനും കന്നിപ്പൂവിനും

 

ഉണ്ണിപ്പൂവിനും കന്നിപ്പൂവിനും
തിരുനാൾ തിരുനാൾ പൂപ്പിറന്നാൾ
ഉണ്ണിക്കതിരിനും കന്നിക്കതിരിനും
തിരുനാൾ തിരുനാൾ പൂപ്പിറന്നാൾ

ആടാടൂ ചാഞ്ചാടെന്നാകാശപ്പൂമുറ്റ
ത്താടുന്നൊരുണ്ണികൾക്കും
ആലിന്റെ കൊമ്പത്തെ കൂട്ടിലിരുന്നിടും
ആരോമല്‍പ്പൈങ്കിളിക്കും
ആരോമല്‍പ്പൈങ്കിളി പെറ്റു വളർത്തുന്നൊ
രായിരം കുഞ്ഞുങ്ങൾക്കും
തിരുനാൾ തിരുനാൾ പൂപ്പിറന്നാൾ

ആയില്യം പാടത്ത് പാടുന്ന തത്തയ്ക്കും
ആയമ്മ തന്നുണ്ണിക്കും
ആതിരത്തെന്നലിലാലോലം ചാഞ്ചാടും
ആരിയൻ കതിർ മണിക്കും
ആരിയൻ കതിർമണി കൊത്തിപ്പറന്നു പോം
ആറ്റക്കിളികൾക്കും
തിരുനാൾ തിരുനാൾ പൂപ്പിറന്നാൾ