കഥയുറങ്ങുന്നൊരു വീട്

 

 

കഥയുറങ്ങുന്നൊരു വീട്
എന്റെ കവിതകൾ തളിരിട്ട വീട് (2)
എന്നനുരാഗം പിറന്ന വീട്
കണ്മണിയവളുടെ കളിവീട് (2)
(കഥയുറങ്ങുന്നൊരു...)

സ്നേഹസുഗന്ധം പരന്ന വീട് എന്നും
ശാന്തിഗീതം കേട്ടുണർന്ന വീട് (2)
മോഹസുമങ്ങൾ വിടർന്ന വീട്
കണ്മണിയവളുടെ പ്രിയവീട് (2)
കണ്മണിയാളുടെ ഇഷ്ടവീട്
(കഥയുറങ്ങുന്നൊരു...)

കനവുകൾ പൂവിട്ട വീട്
നിത്യസ്മരണകൾ തെളിയുന്ന വീട് (2)
രാഗവർണ്ണങ്ങൾ നിറഞ്ഞ വീട്
കണ്മണിയവളുടെ സ്വപ്നവീട് (2)
കണ്മണിയാളുടെ ഇഷ്ട വീട്
(കഥയുറങ്ങുന്നൊരു...)