കാണാനും നല്ലൊരു പെണ്ണ്
പൂണാരം പോലൊരു പെണ്ണ്
കാണെക്കാണെ വളർന്നൊരു പെണ്ണ്
കല്യാണപ്രായത്തിൻ കടവെത്തും പെണ്ണ്
പട്ടം പോലെ പറക്കും പെൺൻ
പട്ടിന്റെ നൂലിന്റെ ചേലുള്ള പെണ്ണ്
തട്ടനുമിട്ട് നടന്നാൽ കുട്ടി
ത്താറാവിൻ ചേലൊത്തൊരു പെണ്ണ്
(കാണാനും...)
സുന്ദരനെറ്റിയിലു ചന്ദ്രനുദിക്കും
സുറുമക്കണ്ണില് കരിമീൻ തുടിയ്ക്കും
സുവർക്കത്തെ മാതളമാണിക്യക്കനികളേ
സൂര്യപടത്തിലു മാറത്തൊളിക്കും
(കാണാനും..)
കിളിച്ചുണ്ടൻ മൂക്കിലെ ഞാത്തിലെ മുത്തിന്
തെളുതെളെയെപ്പൊഴും ചിരിയാണ്
ചിരിക്കുമ്പം പെണ്ണിന്റെ നുണക്കുഴിക്കവിളീല്
വിരിയണതഴകിന്റെ മലരാണ്
പവിഴപ്പൂഞ്ചുണ്ടിൽ` പതിനാലാം ബഹറിലെ
പനിനീർപ്പൂവിന്റെ തുടുപ്പാണ്
കടക്കണ്ണൊന്നെറിഞ്ഞവൾ
കളിവാക്കു പറയുമ്പോൾ
ഖൽബിലുടുക്കിന്റെ പാട്ടാണ്
(കാണാനും..)
പത്തിരി വെയ്ക്കാനറിയും പെണ്ണ്
പപ്പടം കാച്ചാനറിയും പെണ്ണ്
നെല്ലരി കുത്താനും
നെയ്ച്ചോറ് വെയ്ക്കാനും
നേന്ത്രയ്ക്കാ വറുക്കാനുമറിയും പെണ്ണ്
(കാണാനും...)