പായും ജീവിതവാഹിനി

 

പായും ജീവിതവാഹിനി
പാടും ജീവിതവാഹിനി
എവിടെയപാരത
എവിടെ പൂർണ്ണത
തേടുകയാണവിരാമം
(പായും...)

അനന്തമാമീ പ്രവാഹഗതിയിൽ
അലിയും ജലബിന്ദുക്കൾ
വീണലിയും ജലബിന്ദുക്കൾ
നമ്മൾ അനന്തമാമീ പ്രവാഹഗതിയിൽ
അലിയും ജലബിന്ദുക്കൾ

ഇളവെയിലേൽക്കെ പുഞ്ചിരി തൂകും
ഇരുളിൽ കണ്ണീർ തൂകും
കൂരിരുളിൻ കണ്ണീർ തൂകും
നമ്മൾ ഇളവെയിലേൽക്കെ പുഞ്ചിരി തൂകും
ഇരുളിൽ കണ്ണീർ തൂകും
(പായും..)

ഒരു നക്ഷത്രം മന്ദഹസിക്കെ
പുളകം കൊള്ളും നമ്മൾ ഹാ
പുളകം കൊള്ളും നമ്മൾ നമ്മൾ
ഒരു നക്ഷത്രം  മന്ദഹസിക്കെ
പുളകം കൊള്ളും നമ്മൾ

ഒരു കരിമേഘം പത്തിവിരിയ്ക്കെ
കരളിൽ കരിനിഴൽ വീശും
പായും ജീവിതവാഹിനീ
പാടും ജീവിതവാഹിനീ