മനുഷ്യനെക്കണ്ടവരുണ്ടോ ഉണ്ടോ
മനുഷ്യനെക്കണ്ടവരുണ്ടോ
ഇരുകാലിമൃഗമുണ്ട്
ഇടയന്മാർ മേയ്ക്കാനുണ്ട്
ഇടയ്ക്ക് മാലാഖയുണ്ട്
ചെകുത്താനുണ്ട്
മനുഷ്യനെ മാത്രമിങ്ങു
മരുന്നിനും കാണാനില്ലാ
മനുഷ്യനീ മണ്ണിലിന്നും
പിറന്നിട്ടില്ലാ
(മനുഷ്യനെ...)
കുരങ്ങിന്റെ സന്തതികൾ
കുറെയെണ്ണം വാൽ കുറുകി
കുട വടി ചെരിപ്പുമായ്
നടന്നു പോയീ
മുന കൂർത്ത നഖമെല്ലാം
മനസ്സിലൊളിച്ചു വെച്ചാൽ
മുതു കാട്ടുകുരങ്ങൊരു
മനുഷ്യനാമോ
(മനുഷ്യനെ...)
നഖത്തിൽ മൈലാഞ്ചി തേച്ചും
മുഖത്തു പുഞ്ചിരിച്ചു തേച്ചും
ചെറുതേനിൻ മധുരം
ചെഞ്ചൊടിയിൽ വെച്ചും
കുഴി കുഴിച്ചതിൻ മീതെ
കറുകപ്പുൽ വിരിച്ചിട്ടും
ഇര തേടും മൃഗമൊരു
മനുഷ്യനാമോ
(മനുഷ്യനെ...)