പാലരുവീ പാലരുവീ

 

പാലരുവീ പാലരുവീ പാലരുവീ
പാലാഴിക്കടവിലെത്താൻ വഴിയറിയാമോ
വഴിയറിയാമോ

ഏതു കാട്ടിലേതുകാട്ടിൽ നീ പിറന്നു
ഏതു വീട്ടിലേതു വീട്ടിൽ നീ വളർന്നൂ
ഏതു മേനകയ്ക്ക് പുത്രിയായ് പിറന്നു
ഏതു കണ്വനോമനിച്ചു നീ വളർന്നു
( പാലരുവീ...)

എത്ര വനമുല്ലകൾക്ക് നീർ പകർന്നൂ
നിന്റെ ചുറ്റുമെത്ര മാനിണകൾ മേഞ്ഞു നിന്നു
കൈവിരലിൽ നിനക്കാരീ മോതിരം തന്നൂ
മെയ് നിറയെ മെയ് നിറയെ  കുളിരു പകർന്നൂ
(പാലരുവീ...)

താമര തൻ താളുകളിൽ മുത്തു നിരത്തീ
ഒരു പ്രേമഗീതമാരെയോർത്തു നീയെഴുതീ
കാതരമാം കണ്ണുകളാൽ തേടുവതാരേ നിന്റെ
പാദസരം വീണ മീട്ടി വിളിപ്പതാരേ
(പാലരുവീ...)