ഓമൽക്കിനാവിന്റെ

 

ഓമൽക്കിനാവിന്റെ
താമരത്തേനുണ്ണാൻ
ഞാനൊരു ഹംസത്തെ കാത്തിരുന്നൂ
കാത്തിരുന്നൂ ഞാൻ കാത്തിരുന്നൂ

തൂവെള്ളത്തൊട്ടിലാട്ടി
മാതളക്കൊക്കു നീട്ടി
ആ നല്ല ഹംസമപ്പോളോടി വന്നു
ഓടി വന്നു ചാരേ ഓടി വന്നൂ

നൂറ് സ്വപ്നങ്ങളെന്നിൽ
വീണ മുറുക്കിയപ്പോൾ
ഞാനെന്നെ മറന്നെന്തോ പാടി നിന്നൂ
പാടി നിന്നൂ ഞാൻ പാടി നിന്നൂ
(ഓമൽക്കിനാവിന്റെ...)

പാപത്തിൻ നിഴലുകൾ
പാടില്ലെന്നോതിയപ്പോൾ
താമരക്കിണ്ണം താശെ വീണുടഞ്ഞു
വീണുടഞ്ഞു താഴെ വീണുടഞ്ഞു
ആരോ നൂലിളക്കുമ്പോൾ
ആടുന്ന പാവകൾ നാം
ആ ഹംസമൊരു ദേവദൂതിയെന്നോ
ദേവദൂതി ദേവദൂതിയെന്നോ
(ഓമൽക്കിനാവിന്റെ...)