കഥ പറയും പൈങ്കിളീ ശാരികപ്പൈങ്കിളീ
ഒരു പുതിയ കഥ പറയൂ പൈങ്കിളീ
കദളിപ്പൊൻ കൂമ്പുകളിൽ
കിനിയുന്ന തേനുണ്ട്
കഥ പാടൂ
കഥ പാടൂ പഞ്ചവർണ്ണപ്പൈങ്കിളീ
മലയാളത്തറവാട്ടിൻ
തിരുമുറ്റത്തിനിയുമൊരു
മൈഥിലി തൻ കണ്ണീരിൻ കഥയെഴുതൂ നീ
(കഥ പറയും...)
ഇളനീര് നേദിക്കാം
വയണപ്പൂ ചൂടിക്കാം
കഥ പാടൂ
ഇനിയുമൊരു കഥ പാടൂ പൈങ്കിളീ
ഒരു നിശാഗന്ധി തൻ
നിശ്വാസപരിമളം
പുരളുമീ മണ്ണിന്റെ കഥ പറയൂ നീ
(കഥ പറയൂ..)
കതിർമാല ചൂടുന്ന
വയലിന്റെ പൊന്നോട
ക്കുഴലല്ലേ
ചിറകോലും പൊന്നോടക്കുഴലല്ലേ നീ
ഒരു കുല പുഞ്ചിരിയും
ഒരു കുമ്പിൾ കണ്ണീരും
നിഴലും നിലാവും നിൻ കഥയിലില്ലേ
(കഥ പരയും..)