ആനകേറാമലയിലല്ലാ
ആടുകേറാമലയിലല്ലാ
ആരും കാണാതെ
എന്റെ മനസ്സിൽ
ആയിരം കാന്താരി പൂത്തല്ലോ
ആറ്റിനക്കരെയിക്കരെപ്പോകും
കാറ്റേ കാറ്റേ
വയണ പൂത്ത മണമൊഴുകും
കാറ്റേ കാറ്റേ
നീയറിഞ്ഞോ നീയറിഞ്ഞോ
നീയറിഞ്ഞോ
(ആനകേറാമലയിലല്ലാ.....)
തെച്ചിക്കാട്ടിൽ തേൻ വിരുന്നുണ്ണും
തുമ്പീ തുമ്പീ
താമരയാറ്റിൽ തംബുരു മീട്ടും
തുമ്പീ തുമ്പീ
നീയറിഞ്ഞോ നീയറിഞ്ഞോ
നീയറിഞ്ഞോ
(ആനകേറാമലയിലല്ലാ.....)
ചിത്തിരപ്പൂ വിശറിയുള്ള
ചിത്ര ശലഭമേ
ചൈത്രമാസചന്ദ്രിക തൻ
ചിലമ്പു മുത്തേ
മോഹമാണോ മോഹമാണോ
എന്നോടൊത്തു നൃത്തമാടാൻ മോഹമാണോ
(ആനകേറാമലയിലല്ലാ.....)
ഇട്ടിരിക്കാൻ പൂന്തടുക്ക്
നിവർത്തി വെച്ചു
പത്തുതിരി വിളക്കുകൾ
കൊളുത്തി വെച്ചൂ
മോഹമാണോ മോഹമാണോ
എന്നോടൊത്തു നൃത്തമാടാൻ മോഹമാണോ
(ആനകേറാമലയിലല്ലാ.....)