ജനനീ ജന്മഭൂമിശ്ച
സ്വർഗ്ഗാദപിഗരീയസി
തേരിതു നിർത്തരുതേ അരുതേ
തേരിതു നിർത്തരുതേ
കർമ്മഭൂമിയുടെ കൈകളേ അരിയ
തേരിതു നിർത്തരുതേ
കൂഹൂ കൂഹൂ കുയിലുകൾ പാടിയ
വള്ളിക്കുടിലുകളിൽ
പുളകത്തിൻ പൂ വിരിയിച്ചൊരു
പുല്ലാങ്കുഴലിൻ നാദം
ഒരു ധർമ്മവിളംബരമരുളും
പാഞ്ചജന്യമായ് മാറിയ ഭൂമിയിൽ
(തേരിതു....)
വിഷാദമരുതേ അരുതേ
വില്ലിതെടുത്തു കുലയ്ക്കൂ
ശരം തൊടുക്കൂ ജീവിതശൈലികൾ
തിരുത്തിയെഴുതും തൂവൽ
ഒരു നവ്യ വിളംബരമരുളും
പാഞ്ചജന്യമിതു കേൾക്കുക ദൂരെ
(തേരിതു...)
കലപ്പയേന്തിയ കൈകൾ
വെൺ മഴുവേന്തിയ വീഥിയിതാ നിൻ
രഥം തെളിക്കൂ തോഴാ
ഒരു നവ്യ വിളംബരമരുളും
പാഞ്ചജന്യമിതു കേൾക്കുക ദൂരെ
(തേരിതു...)
ഇതാണു ഭാരതഭൂമി
ഇതിഹാസോജ്ജ്വലഭൂമി
ഇതാണിതൊന്നേ നമ്മുടെ സ്വർഗ്ഗം
ജനനീ ജന്മഭൂമി
ജനനീ ജന്മഭൂമി