കാളിന്ദിയാറ്റിലിന്നലെ

 

കാളിന്ദിയാറ്റിലിന്നലെ
നീരാടാൻ പോയപ്പോൾ
ഒളികണ്ണാൽ കണ്ടല്ലോ
കായാമ്പൂ വർണ്ണനെ ഞാൻ
തളിർ വിരലിളകീ
കുഴൽ വിളിയുണ്ടേ
കിങ്ങിണിയരമണി കിലുകിലെയുണ്ടേ
കണ്ണനെൻ കരളിലിപ്പോഴുമുണ്ടേ
(കാളിന്ദിയാറ്റിലിന്നലെ...)

ഒന്നു മുങ്ങി ഞാൻ
പൊങ്ങി വന്നു ഞാൻ
ഓളമിട്ടു ഞാൻ
താളമിട്ടു ഞാൻ
ഒന്നു മുങ്ങി പൊങ്ങി വന്നു ഓളമിട്ടു താളമിട്ടു
വെള്ളിമത്സ്യമായ്
തുള്ളുമോടമായ്
നീന്തി നീന്തി ഞാൻ കടവിലണഞ്ഞു
കുത്തു ചേല കണ്ടില്ലാ
പട്ടുടുപ്പു കണ്ടില്ലാ
കള്ളനെൻ തുകിൽ കവർന്നവനാരോ
(കാളിന്ദിയാറ്റിലെ...)

കാളിന്ദീ തീരത്തെ പൊന്നരയാലിന്റെ
ചേലുറ്റ കൊമ്പത്ത്
ആരോമൽക്കണ്ണന്റെ പൂങ്കുഴൽ പാട്ടു കേട്ടാകെ
തളർന്നു ഞാൻ
ആ മരക്കൊമ്പിലെൻ ആടകളൊക്കെയും
ആലോലമാടുന്നു
എങ്ങനെ നാണിച്ചു പോയി ഞാനെന്നതും
എങ്ങനെ ചൊല്ലും ഞാൻ സഖീ
എങ്ങനെ ചൊല്ലും ഞാൻ
(കാളിന്ദിയാറ്റിലെ...)