കാവ്യദേവതേ ഇതിലേ ഇതിലേ
മുത്തണിച്ചിലമ്പണിഞ്ഞു
പൂത്താലമേന്തി വന്നു
നൃത്തമാടൂ കാവ്യദേവതേ നീ
മമഹൃദയമലർക്കുടം
തിരുമുടിയിലണിയിക്കാം
നൃത്തമാടൂ കാവ്യദേവതേ നീ
മലർ വിരലാൽ മണിവീണ മീട്ടി
മധുമധുര സ്വരലഹരി തൂകി
നൃത്തമാടൂ നൃത്തമാടൂ നൃത്തമാടൂ
ഇതളിതളായ് വിരിയുക നിൻ
തളിരടിയിൽ താളങ്ങൾ
നൃത്തലോലേ നൃത്തലോലേ നൃത്തലോലേ
(മുത്തണിച്ചിലമ്പണിഞ്ഞു...)
ഇതു വരെ നീ ചൊരിയാത്ത രാഗം
ഇതുവരെയും പൊഴിയാത്ത നാദം
മാനസത്തിൻ മാരിവില്ലേ
നീ തരില്ലേ
ഇരവുകളും പകലുകളും
ഇണ പിരിയും നാൾ വരെയും
നൃത്തമാടൂ നൃത്തമാടൂ നൃത്തമാടൂ
(മുത്തണിച്ചിലമ്പണിഞ്ഞു...)
കടമിഴിയിൽ കഴലിണയിൽ കൈയ്യിൽ
കലരുക നിൻ കരളിനെഴും താളം
കാഴ്ച വെയ്ക്കാം എന്റെ കണ്ണീർമുത്തു മാത്രം
തരൂ തരൂ നീ പകരമെനി
ക്കൊരു നിർവൃതി നിമിഷം
നൃത്തമാടൂ നൃത്തമാടൂ നൃത്തമാടൂ
(മുത്തണിച്ചിലമ്പണിഞ്ഞു...)