കറുകക്കാട്ടിൽ മേഞ്ഞു നടന്നൊരു

 

കറുകക്കാട്ടിൽ മേഞ്ഞു നടന്നൊരു
കസ്തൂരിമാനേ ഞങ്ങൾ
തബലകൾ കൊട്ടി പാടുമ്പോളൊരു
സദിരു തുടങ്ങുമ്പോൾ
കണ്ണീരുമായി വന്നു നില്പതെന്തിനാണു നിന്റെ
കണ്ണിണ തേടുവതാരെയാണ്
(കറുകക്കാട്ടിൽ...)

കൂത്താടി നടക്കുവാൻ കാട്ടിലെനിക്കൊരു
കൂട്ടുകാരനുണ്ടായിരുന്നു
മെയ്യോടു മെയ്യുരുമ്മി
കൊമ്പോടു കൊമ്പുരുമ്മി
മേഞ്ഞു മേഞ്ഞു നടന്നല്ലോ ഞങ്ങൾ
മേഞ്ഞു മേഞ്ഞു നടന്നല്ലോ
(കറുകക്കാട്ടിൽ..)

കൂത്തു കാണാൻ കാട്ടിൽ വന്നു നിങ്ങൾ
എൻ പ്രിയനേ
വേട്ടയാടിക്കൊണ്ടു പോന്നൂ നിങ്ങൾ
കസ്തൂരിപ്പൊട്ടണിഞ്ഞ പട്ടിന്റെ തോലെടുത്ത്
തബലകൾ തീർത്തില്ലേ നിങ്ങൾ
തബലകൾ തീർത്തില്ലേ
(കറുകക്കാട്ടിൽ...)