ചിരിക്കുടുക്ക ചിരിക്കുടുക്ക

 

ചിരിക്കുടുക്ക ചിരിക്കുടുക്ക
പഞ്ചാരച്ചിരിക്കുടുക്ക
കിലുങ്ങ്‌ണല്ലോ കിങ്കിലുക്കം
പഞ്ചാരച്ചിരിക്കുടുക്ക
കാശീപ്പോയൊരു മുത്തച്ഛൻ
കാവിയുടുത്തൊരു മുത്തച്ഛൻ
കാശു കൊടുത്തൊരു കുടുക്ക വാങ്ങി
തിരിച്ചു വന്നല്ലോ പണ്ട്
തിരിച്ചു വന്നല്ലോ

ഭസ്മവുമിട്ട് നിറച്ചിട്ട്
ചെപ്പുകുടുക്കയടച്ചിട്ട്
കണ്ണുമടച്ചേ ജപിച്ചിരുന്നു
നമ്മുടെ മുത്തച്ഛൻ പാവം
നമ്മുടെ മുത്തച്ഛൻ
ശങ്കരനേ ശിവശങ്കരനേ
ശംഭോ ശിവ ഗംഗാധരനേ

കൈയ്യുകൾ കൂപ്പി മുത്തച്ഛൻ
കണ്ണു തുറന്നൊരു നേരത്ത്
കൈയ്യും കാലും കിളിച്ചിരിക്കണു
ചെപ്പു കുടുക്കയ്ക്ക് നമ്മുടെ
ചെപ്പുകുടുക്കയ്ക്ക്
മായാമയനേ ശിവശംഭോ
മായാശങ്കര ശിവശംഭോ

ചെപ്പുകുടുക്കേ വാവാ വാ
മുത്തച്ഛന്നൊരു മുത്തം താ
പാടിപ്പോയീ പല്ലില്ലാത്തൊരു
നമ്മുടെ മുത്തച്ഛൻ പാവം
നമ്മുടെ മുത്തച്ഛൻ