പെയ്തൊഴിയാത വിഷാദം മനസ്സിൽ

പെയ്തൊഴിയാത വിഷാദം മനസ്സില്‍
പ്രിയമുള്ളതൊക്കെയും നുള്ളി നോവിച്ച നാള്‍
ഏതോ സ്വപ്നത്തിന്‍ മായപോലന്നു നീ
ഒരു സാന്ത്വനമായ്‌ അരികില്‍ വന്നു
എന്നരികില്‍ വന്നൂ
(പെയ്തൊഴിയാത)

ആ നിമിഷം മുതല്‍ എന്റെ വികാരങ്ങള്‍
ആനന്ദഭൈരവിയായ്‌ സ്വപ്നങ്ങള്‍
ആപാദമധുരങ്ങളായ്‌(ആ നിമിഷം)
മൗനങ്ങള്‍ ആലാപനീയങ്ങളായ്‌
മോഹങ്ങള്‍ സൗരഭ്യ പൂര്‍ണ്ണങ്ങളായ്‌(2)
(പെയ്തൊഴിയാത)

നിന്‍ പ്രേമ പൂജാ പുഷ്പവുമായ്‌ ഞാന്‍
അമ്പല നടയില്‍ നില്‍ക്കുമ്പോള്‍
ഓമലേ അതു വഴി വന്നു നീ (നിന്‍ പ്രേമ)
അതു വരെ ഇല്ലാത്ത ലജ്ജയില്‍ അന്നു നീ
മുഖം കുനിച്ചൊരു വാക്കു പറയാതകന്നു പോയ്‌
എന്നോടൊരു വാക്കു പറയാതകന്നു പോയ്‌
(പെയ്തൊഴിയാത)