വടക്കുന്നാഥനു സുപ്രഭാതം പാടും
വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍
നെയ്യിലൊളിക്കും പരംപൊരുളേ
നേരിനു നേരാം പരംപൊരുളേ
പരവശരാം ഈ ഏഴകള്‍ക്കു തരുമോ
ശിവരാത്രി കല്‍ക്കണ്ടം?
(വടക്കുന്നാഥന്)
അമ്പിളിക്കലചൂടും തമ്പുരാനേ, നിന്റെ
അഗ്നിതാണ്ഡവത്തിലൂടെ..
നയിക്കൂ നയിക്കൂ...
നയിക്കൂ നയിക്കൂ ഞങ്ങളെ കൈലാസ
നവരത്ന മണ്ഡപത്തില്‍
മറുപിറവിയറ്റ പുണ്യത്തില്‍
(വടക്കുന്നാഥന്)
കാമവും ക്രോധവും ഭസ്മമാക്കും നിന്റെ
മൂന്നാം തൃക്കണ്ണിലൂടെ
കൊളുത്തൂ കൊളുത്തൂ...
കൊളുത്തൂ കൊളുത്തൂ ഞങ്ങളിലാത്മീയ
നറുവെളിച്ച പൊന്‍തിരികള്‍
കടുംതുടിയുതിര്‍ക്കും അക്ഷരങ്ങള്‍
(വടക്കുന്നാഥന്)
Film/album
Singer
Music
Lyricist