ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം
അവിടത്തെ ശംഖമാണെന്റെ കണ്ഠം
കാളിന്ദിപോലെ ജനപ്രവാഹം ഇതു
കാല്‍ക്കലേയ്ക്കോ വാകച്ചാര്‍ത്തിലേയ്ക്കോ..
(ഗുരുവായൂര്‍ അമ്പലം)
പൂന്താനപ്പാനയിലെ പനിനീരു ചുരക്കും
പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി
കുടമണിയാട്ടുന്നോരെന്റെ മനസ്സോടക്കുഴലായി
തീര്‍ന്നുവല്ലോ, പൊന്നോടക്കുഴലായി തീര്‍ന്നുവല്ലോ
(ഗുരുവായൂര്‍ അമ്പലം)
നാരായണീയത്തിന്‍ ദശകങ്ങള്‍ താണ്ടി
നാമജപങ്ങളില്‍ തങ്ങി
സന്താനഗോപാലം ആടുമീ
ബ്രാഹ്മണസങ്കടം തീര്‍ക്കണമേ
ജീവിത മണ്‍കുടം കാക്കണമേ
(ഗുരുവായൂര്‍ അമ്പലം)
Film/album
Singer
Music
Lyricist