സ്നേഹത്തിൻ മന്ത്രങ്ങൾ

സ്നേഹത്തിൻ മന്ത്രങ്ങൾ ആത്മാവിൽ പേറി
ആമോദവീചികൾ ചാർത്തി
സ്നേഹത്തിൻ വർണ്ണങ്ങൾ രാഗാർദ്രമാക്കി
പ്രാണന്റെ തന്ത്രികൾ മീട്ടി
പാടുന്നു സ്നേഹത്തിൻ അത്ഥങ്ങൾ പുൽകീ
പാരിനെ പാലാഴിയാക്കി

വേർപെടാനാവത്ത ബന്ധങ്ങളാലേ
പൊൻപൂക്കൾ ചൂടുന്നു ജീവിതമെന്നും
പുണ്യങ്ങൾ ആ...
കണ്മുന്നിൽ ആ....
പുണ്യങ്ങൾ കണ്മുന്നിൽ
വാസന്തമന്ദാരപുഷ്പങ്ങളായി
ഉം... ഉം... ഉം....
(സ്നേഹത്തിൻ...)

സ്നേഹസ്വരങ്ങൾ മീട്ടിയുണർത്തീ
ഉള്ളങ്ങൾ പൊൻ തൂവൽ വീശി നിൽക്കുന്നു
ആലോലം ..ആ
താലോലം..ആ
ആലോലം താലോലം വാടാത്ത പൂക്കൾ തൻ
താഴ്വാരം പൂകി
ലാലാ ലാലാ ലാലാ
(സ്നേഹത്തിൻ...)