പ്രഭാമയീ പ്രഭാമയി

പ്രഭാമയീ പ്രഭാമയീ
സുവർണ്ണമുഖി നിൻ നെറ്റിയിലാരീ
സൂര്യതിലകം ചാർത്തീ
പ്രകൃതിയൊരുക്കിയ പന്തലിലാരുടെ
പ്രതിശ്രുതവധുവായ് നീ വന്നൂ
വന്നൂ വന്നൂ നീ വന്നൂ (പ്രഭാമയീ...)

അരുമയായനംഗൻ മന്ത്രങ്ങളെഴുതിയ
അഴകോലുമൊരു തങ്കത്തകിടല്ലേ നീ (2)
മടിയിൽ വെച്ചതിലെഴും മധുരമാം മന്ത്രങ്ങൾ
മനസിജ മന്ത്രങ്ങൾ ഉരുവിടും ഞാൻ
പാടിയുരുവിടും ഞാൻ

ഒളിചിന്നുമരയിലെ കാഞ്ചനകാഞ്ചിയിൽ
കളിയാടുമൊരു മുത്തായിരുന്നെങ്കിൽ ഞാൻ (20
അടിമുടി പുണരുമീയുടയാടത്തളിരിലെ
ഒരു വെറുമിഴയായ് ഞാൻ പടർന്നുവെങ്കിൽ
ഒരു വെറുമിഴയായ് ഞാൻ പടർന്നുവെങ്കിൽ

----------------------------------------------------------------