നീലഗഗനമേ പൂ ചൊരിയൂ

നീലഗഗനമേ പൂ ചൊരിയൂ നീ
നീയൊരു പാട്ടിൻ നിറകുടമാകൂ
കോൾമയൊർ കൊള്ളും ഭൂമിയിൽ വീണ്ടും
ഉണ്ണിപ്പൂവിനെ ഊഞ്ഞാലാട്ടാൻ
ഇനിയാരോ (നീലഗഗനമെ...)

വെണ്മയിൽ പീലി വിടർത്തിയ പോലെ
വെണ്മലർ മഴ പോലീ ജലധാര
ഇന്നതിലുണർന്നൊരുന്ദ്രധനുസ്സോ
വർണ്ണപരാഗം സ്വർണ്ണപരാഗം
ചൊരിയുന്നൂ (നീലഗഗനമെ...)

ഏതോ സുന്ദരഗാനം പോലെ
ഏതോ കളമൃദുതാളം പോലെ
കാവുകളണിഞ്ഞൊരുൾക്കുളിർ പോലെ
പൂവിളിയോടെ ജീവിതമിവിടെ ഒഴുകുന്നു (നീലഗഗനമേ   )

---------------------------------------------------------------------------