തിത്തിത്താരപ്പൊയ്കയില്

തിത്തിത്താരപ്പൊയ്കയില്
നീർക്കോഴി മുട്ടയിട്ടു
അത്തിക്കായും കൊത്തിത്തിന്നൊരു
പൂത്താങ്കീരി കുരവയിട്ടു
കുറുകുറുകുറു കുരവയിട്ടു
കുരുവില്ലാത്തൊരു ചക്കയിട്ടു

ഇത്തിരിയുള്ളൊരു മത്തൻവള്ളി
ഒത്തിരിമക്കളെ പെറ്റല്ലോ
അതിനൊന്നിനെയെങ്കിലുമൊക്കത്തേറ്റി
കൊണ്ടു നടക്കാൻ വയ്യല്ലോ
തിത്തിത്താരപ്പൊയ്കയില്
നീർക്കോഴി മുട്ടയിട്ടു

തെച്ചിപ്പെണ്ണിനോടിന്നലെയാരോ
ഇഷ്ടം കൂടാൻ വന്നൂലോ
ഇഷ്ടക്കാരൻ നൂറും തേച്ചൊരു
വെറ്റില പാക്കും തന്നൂലോ
വെറ്റില തിന്നു ചുവന്നൊരു ചുണ്ടിൽ
പൊട്ടി വിടർന്നത് പൊൻപൂവ്