തക്കിളി തക്കിളി തങ്കമലർ തക്കിളി
തങ്കമലർ തക്കിളിയിൽ
താമര നൂൽ നൂൽക്കുന്നൊരു
പൈങ്കിളി പങ്കിളി പൈങ്കിളിപ്പെണ്ണേ
മൂവന്തിക്കടവത്തെ മുക്കുവപ്പെണ്ണേ (തക്കിളി...)
പോക്കു വെയിൽ പൊന്നു പെയ്യും
കടലോരത്ത്
കാറ്റു വന്നു ചൂളമിടും
കടലോരത്ത്
സ്വപ്നത്തിൻ വലയിൽ വീണ
സ്വർണ്ണമത്സ്യവുമായ്
നില്പതാരോ കാത്തു
നില്പതാരോ (തക്കിളി...)
പൂത്തിലഞ്ഞിപ്പൂവിറുത്തു
ചമഞ്ഞൊരുങ്ങി
പൊട്ടു കുത്തി പൂന്തുകിലും
അണിഞ്ഞൊരുങ്ങി
കൈത്തണ്ടിൽ വള കിലുങ്ങി
ശംഖുമാലയുമായ്
നില്പതാരോ കാത്തു
നില്പതാരോ (തക്കിളി...)
-------------------------------------------------