അലസതാ വിലസിതം
മൃദുലാസ്യമാടുന്ന പുലരികൾ
പൂക്കളുമായ് വന്നൂ
മധുരമാം ആലസ്യ നിദ്രതൻ
മടിയിൽ നിന്നുടനുണർന്നു
അഴിയുന്ന വേണിയിൽ നിന്നും
നാലഞ്ചിതളുകൾ ശയ്യയിൽ വീണു (അലസതാ...)
കൊക്കും കൊക്കുമുരുമ്മിയിരിക്കുന്ന
ചക്രവാകങ്ങളായീ
ഒരു പുഷ്പപാത്രത്തിലെ തേനുണ്ടു
നാമൊരേ സ്വപ്നത്തിൽ വീണു മയങ്ങീ (അലസതാ...)
പൂവിൽ പൂവിലുരുമ്മിപ്പറക്കുന്ന
ഓണത്തുമ്പികളായീ മൃദു-
മന്ത്രഗീതങ്ങളാൽ മോഹങ്ങൾ കൈമാറി
മഞ്ചലിലാടുകയായി (അലസതാ..)
----------------------------------------------------------------------