വള കിലുക്കം കേൾക്കണല്ലോ

വള കിലുക്കം കേൾക്കണല്ലോ
ആരാരോ പോണതാരോ
കരയോടു കളി പറയും 
കായൽചിറ്റലകളാണേ (വളകിലുക്കം..)
എന്റെ പെണ്ണിൻ വള കിലുക്കം
എങ്ങാനും കേട്ടതുണ്ടോ
കയറു പിരിക്കും പെണ്ണാളല്ലോ
കൈ നിറയെ വളകളില്ലല്ലോ (2) (വള കിലുക്കം..)

പൊന്നിന്റെ നിറകുടമല്ലേ 
പിന്നെന്തിനു ചാന്ത് ചിന്തൂരം (2)
പെണ്ണായാൽ കണ്ണെഴുതേണം
ചിന്തൂരപ്പൊട്ടു തൊടേണം (2)  (വള കിലുക്കം..)

ചിന്തൂരം തൊട്ടാല്‍പ്പോരാ
ചിന്തൊന്നു പാടിയാടേണം (2)
ചില്ലിക്കാർ വില്ലു കുലച്ചേ
അല്ലിപ്പൂവമ്പെയ്യേണം (2)  (വള കിലുക്കം..)