കണ്ണാടിയാറ്റിൽ കൈതപ്പൂങ്കാട്ടിൽ

 

കണ്ണാടിയാറ്റിൽ കൈതപ്പൂങ്കാട്ടിൽ
കണ്ണാടി നോക്കുന്ന പെണ്ണാളേ (2)
മാൻ നോട്ടം വേണം മയിലാട്ടം വേണം 
മാൻ നോട്ടം വേണം മയിലാട്ടം വേണം 
മണിമാരനെത്തുന്നതിന്നാണ്

കനകവർണ്ണമുണ്ടോ കരിമീശയുണ്ടോ (2)
മണമുള്ള കൈലേസും കണ്ടോ
മൈലാഞ്ചിക്കാട്ടിൽ മാമലമേട്ടിൽ
പൂമാല കോർക്കുന്ന പെണ്ണാളേ (2)

മാറിൽ പൂത്താലി വേണം കൊഴൽമാല വേണം
പൂത്താലി വേണം കൊഴൽമാല വേണം
മണവാളനെത്തുന്നതിന്നാണ്

താരുണ്യമുണ്ടോ തലയെടുപ്പുമുണ്ടോ (2)
തളരാത്ത നെഞ്ചൊറപ്പുമുണ്ടോ
പൂഞ്ചോലക്കടവിൽ താമരപ്പടവിൽ
നീരാടാൻ പോയൊരു പെണ്ണാളേ
നിന്റെ കിന്നാരം  വേണം കിളിനാദം വേണം 
കിന്നാരം  വേണം കിളിനാദം വേണം 
പൂമാരനെത്തുന്നതിന്നാണ്