വാലിട്ടു കണ്ണെഴുതേണം

 

വാലിട്ടു കണ്ണെഴുതേണം 
മുടിയിൽ ചൂടാൻ
വാടാത്ത പൂവേണം
കറുത്ത പെണ്ണേ
(വാലിട്ടു.... )

ഇല്ലില്ലം കാവിലുള്ള
വള്ളിക്കുടിലിനുള്ളിൽ
വണ്ടിന്റെ വായ്ക്കുരവ കേട്ടില്ലേ (2)
വണ്ടിന്റെ വായ്ക്കുരവ കേട്ടില്ലേ
പാടാത്ത പാട്ടുപാടി 
ചൂടാത്ത മലർ ചൂടി
തോഴികളെല്ലാം വന്നല്ലോ 
തോഴികളെല്ലാം വന്നല്ലോ
(വാലിട്ടു.....)

താമരക്കുളത്തിലെ താരും തളിരും
താലവുമേന്തി നിന്നല്ലോ (2)
താലവുമേന്തി നിന്നല്ലോ
പൂക്കാത്ത മുല്ലകളേ 
പൂത്താലി കെട്ടിയ്ക്കുവാൻ
പൂക്കാലപ്പുതുമാരൻ വന്നല്ലോ
പൂക്കാലപ്പുതുമാരൻ വന്നല്ലോ
(വാലിട്ടു...)