പുതുമാപ്പിള പുതുമാപ്പിള പുതുമാപ്പിള -
വരുമല്ലോ... പുതുമാപ്പിള വരുമല്ലോ
ഏ മണ്ടിപ്പെണ്ണേ നിന്നെക്കെട്ടാന്‍ മാപ്പിള വരുമല്ലോ
ഒരുനാൾ മാപ്പിള വരുമല്ലോ
ഖല്ബില് കണ്ടൊരു മാപ്പിളയെങ്കില്‍
കാത്തിരുന്നീടും - ഞാന്‍ കാത്തിരുന്നീടും
മണിമാളിക മോളിലെ മഞ്ചത്തിങ്കല്‍
കാത്തിരുന്നീടും - ഞാന്‍ കാത്തിരുന്നീടും
കണ്ടാലൊളിക്കണകള്ളീ നിന്നെ കൊണ്ടുപോയീടും (2)
പൊന്‍ തണ്ടുവെച്ചൊരു മഞ്ചലിലേറ്റി
കൊണ്ടുപോയീടും - നിന്നെ കൊണ്ടുപോയീടും
പുതുമാപ്പിള പുതുമാപ്പിള പുതുമാപ്പിള -
വരുമല്ലോ... പുതുമാപ്പിള വരുമല്ലോ
ഏ മണ്ടിപ്പെണ്ണേ നിന്നെക്കെട്ടാന്‍ മാപ്പിള വരുമല്ലോ
ഒരുനാൾ മാപ്പിള വരുമല്ലോ
മനസ്സിനൊത്തൊരു മാപ്പിളയെങ്കില്‍
മഞ്ചലും വേണ്ട (2) - ആ കൈപിടിച്ചു
കരളുതുടിച്ചു കൂടെ ഞാന്‍ പോകും
വേഗം കൂടെ ഞാന്‍ പോകും
പുതുമാപ്പിള പുതുമാപ്പിള പുതുമാപ്പിള -
വരുമല്ലോ... പുതുമാപ്പിള വരുമല്ലോ
ഏ മണ്ടിപ്പെണ്ണേ നിന്നെക്കെട്ടാന്‍ മാപ്പിള വരുമല്ലോ
ഒരുനാൾ മാപ്പിള വരുമല്ലോ
ഈ പുള്ളിമാനിനുള്ളിലേറിയ പുള്ളിയാരാണ് (2)
ഈ മുല്ലമലര്‍ കിനാവ് കാണണ തുമ്പിയേതാണ്
പൂത്തുമ്പിയേതാണ്
ഖല്ബില് കണ്ടൊരു മാപ്പിളയെങ്കില്‍
കാത്തിരുന്നീടും - ഞാന്‍ കാത്തിരുന്നീടും
മണിമാളിക മോളിലെ മഞ്ചത്തിങ്കല്‍
കാത്തിരുന്നീടും - ഞാന്‍ കാത്തിരുന്നീടും
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page