വേളിക്കുന്നിൽ പള്ളിമഞ്ചലു -
മൂളിവരുന്നതു കണ്ടില്ലേ (2)
മഞ്ചലിലേറി നിന്നെക്കാണാൻ
മലരമ്പൻ വരുമല്ലോ - ഒരു
മലരമ്പൻ വരുമല്ലോ
വേളിക്കുന്നിൽ പള്ളിമഞ്ചലു -
മൂളിവരുന്നതു കണ്ടില്ലേ
മയങ്ങിടാതെ കുണുങ്ങിടാതെ
മണവാട്ടി ചമയേണം (2)
മയ്യെഴുതേണം പൂങ്കവിളിങ്കൽ
മഞ്ഞളു നന്നായണിയേണം
വേളിക്കുന്നിൽ പള്ളിമഞ്ചലു -
മൂളിവരുന്നതു കണ്ടില്ലേ
കാർമുടി കോതി പൂവുകൾ ചൂടി
കാതിൽ തോടകളണിയേണം (2)
മോതിരമാല പൊൻകൊരലാരം
മോടിയിൽ മാറിതിലണിയേണം
വേളിക്കുന്നിൽ പള്ളിമഞ്ചലു -
മൂളിവരുന്നതു കണ്ടില്ലേ
കസവിൻ കവിണിയുടുക്കേണം - ഒരു
കനകവിളക്കു കൊളുത്തേണം (2)
താമ്പൂലത്തിന് വെറ്റില വെള്ളി -
ത്താമ്പാളത്തിലൊരുക്കേണം
വേളിക്കുന്നിൽ പള്ളിമഞ്ചലു -
മൂളിവരുന്നതു കണ്ടില്ലേ
മഞ്ചലിലേറി നിന്നെക്കാണാൻ
മലരമ്പൻ വരുമല്ലോ - ഒരു
മലരമ്പൻ വരുമല്ലോ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5