ഏഴു കടലോടി വന്ന പട്ട്

 

ഏഴു കടലോടിവന്ന പട്ട്
പച്ചോലപ്പട്ട് ചുളിയും തീര്‍ത്ത് 
ഏഴു കടലോടിവന്ന പട്ട്
പച്ചോലപ്പട്ട് ചുളിയും തീര്‍ത്ത് 

പൂക്കുലഞെറി വെച്ചുടുക്കുന്നുണ്ട് - പിന്നെ
പൊന്‍തോടയിട്ടു ചമയുന്നുണ്ട് (2)
കോട്ടം പടിവെച്ച പൊന്നരഞ്ഞാണ്‍ പിന്നെ
മീതെയഴകിന്നു പൂട്ടുന്നുണ്ട് (2)
ഏഴു കടലോടിവന്ന പട്ട്
പച്ചോലപ്പട്ട് ചുളിയും തീര്‍ത്ത് 
ഏഴു കടലോടിവന്ന പട്ട്
പച്ചോലപ്പട്ട് ചുളിയും തീര്‍ത്ത് 

മാറത്തു മണിമാല താലിമാല - പൊന്നിന്‍ 
പാലയ്ക്കാ മോതിരം കെട്ടുന്നുണ്ട് (2)
കൈത്തണ്ടില്‍ രണ്ടിലും കനകക്കാപ്പ്
രാമായണം കൊത്തിവെച്ച കാപ്പ് 
പുടമുറിക്കു നേരമായി പെണ്ണേ
പൂമാല ചൂടിയ പുതുമണവാട്ടീ
പുടമുറിക്കു നേരമായി പെണ്ണേ
പൂമാല ചൂടിയ പുതുമണവാട്ടീ
ഏഴു കടലോടിവന്ന പട്ട്
പച്ചോലപ്പട്ട് ചുളിയും തീര്‍ത്ത്