പുൽമാടമാണേലും പൂമേടയാണെലും
പൊന്നോടു മേയണ പൂനിലാവേ
നിന്നോടു ഞാനൊന്നു ചോദിച്ചോട്ടെ
(പുൽമാടമാണേലും... )
കാട്ടിക്കൊതിപ്പിക്കും പൊന്നിന്റെ മൂക്കുത്തി
കല്യാണനാളിൽ കടം തരാമോ - ഏനു
കല്യാണനാളിൽ കടം തരാമോ
(കാട്ടിക്കൊതിപ്പിക്കും... )
മാസത്തിൽ പത്തു നാൾ മാനത്തെച്ചളിയില്
മാണിക്യം വിതറണ കറുത്തവാവേ
വേലയ്ക്കു പോകുമ്പ മാലയ്ക്കു കെട്ടുവാൻ
നാലഞ്ചു കല്ലു കടം തരാമോ -ഏന്
നാലഞ്ചു കല്ലു കടം തരാമോ
(പുൽമാടമാണേലും... )
മൂവന്തിപ്പെണ്ണിനു മുറുക്കിചുമപ്പിക്കാൻ
താമ്പാളം നീട്ടണ വെളുത്തവാവേ
താഴത്തെ മാരന്നു തിന്നാൻ കൊടുക്കുവാൻ
താമരവെറ്റ കടം തരാമോ - ഒരു
താമരവെറ്റ കടം തരാമോ
പുൽമാടമാണേലും പൂമേടയാണെലും
പൊന്നോടു മേയണ പൂനിലാവേ
നിന്നോടു ഞാനൊന്നു ചോദിച്ചോട്ടെ
(പുൽമാടമാണേലും... )
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page