വിരിഞ്ഞമലരേ നീ വിധിയുടെ കാറ്റില്‍
പാറി ദൂരെ പോകയോ....
പ്രേമ മധുമാസവനത്തിലെ - മലര്
വള്ളിക്കുടില്‍ വിട്ടു
മാനത്തു മറഞ്ഞൊരു മലരേ
തേടി വരുന്നുണ്ട് പൂമ്പാറ്റ പുറകേ
വിധിയാകും കൊടും കാറ്റില്‍
വിരഹത്തിന് കൊടും ചൂടില്‍
പറക്കുന്നു ലൈലതന്‍ ദേഹം - പക്ഷേ
നിനക്കുള്ളതല്ലയോ ഹൃദയം
കൂട്ടിലെയിണക്കിളി കിനാവും
കണ്ടുറങ്ങുമ്പോള്‍
ഇരുട്ടിലേയ്ക്കോടിയ കുയിലേ - നിന്നെ
ഇനിയെന്നു കാണുമെന് ലൈലേ
ഇനിയെന്നു കാണുമെന് ലൈലേ
പ്രേമ മധുമാസവനത്തിലെ - മലര്
വള്ളിക്കുടില്‍ വിട്ടു
മാനത്തു മറഞ്ഞൊരു മലരേ
തേടി വരുന്നുണ്ട് പൂമ്പാറ്റ പുറകേ
പിരിയട്ടേ ശരീരങ്ങള്‍
മൃതി വന്നു വിളിച്ചാലും
പിരിയാത്ത ഹൃദയങ്ങള്‍ ഇല്ലേ - അവയില്‍
അനുരാഗമണിദീപമില്ലേ
വിധിയാകും കൊടും കാറ്റില്‍
വിരഹത്തിന് കൊടും ചൂടില്‍
പറക്കുന്നു ലൈലതന്‍ ദേഹം - പക്ഷേ
നിനക്കുള്ളതല്ലയോ ഹൃദയം
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page