പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ (2)
വീരാളിപ്പട്ടെവിടെ പട്ടുവിരിക്കാനാളെവിടെ (2)
പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ
കുഴലൂതാനാളുകളെവിടെ കുമ്മിയടിക്കാനാളെവിടെ (2)
അങ്കക്കലിയും കച്ചയുമായ് അങ്കച്ചേകോന്‍ വരുമല്ലോ (2)
പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ (2)
പുത്തന്‍ നിറപറ വെച്ചാട്ടേ പുത്തരിനെല്ലു നിറച്ചാട്ടേ (2)
ചന്ദനനീരില്‍ മുക്കിയനല്ലൊരു ചാമരവിശറിയെടുത്താട്ടെ (2)
പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ (2)
കുരവയിടാന്‍ വന്നാട്ടേ കുത്തുവിളക്കു പിടിച്ചാട്ടേ (2)
ആനന്ദമഞ്ചലിലേറി ആങ്ങളയിപ്പോള് വരുമല്ലോ (2)
പോരിങ്കല്‍ ജയമല്ലോ പൊന്നാങ്ങള വരുമല്ലോ (2)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5