താമരത്തുമ്പീ വാ വാ
താരാട്ട് പാടാന്‍ വാ
വാ.. താളം പിടിക്കാം ഞാന്‍
കരള്‍ തംബുരു മീട്ടാം ഞാന്‍ വാ..
താമരത്തുമ്പീ വാ വാ
താരാട്ട് പാടാന്‍ വാ
താളത്തിനൊപ്പം ഞാന്‍
തണ്ടു വലിക്കുമ്പോള്‍
വെള്ളിച്ചിലങ്ക കെട്ടി - ചുറ്റും
തുള്ളുന്നു പോന്നോളം (2)
വാ..
താമരത്തുമ്പീ വാ വാ
താരാട്ട് പാടാന്‍ വാ
പണ്ടത്തെ പാട്ടുകള്‍ കുഞ്ഞിളം കാറ്റ്
ചുണ്ടത്ത് മൂളുന്നതെന്തിനാണാവോ (2)
അന്നു നീ പാടിയ പ്രേമസംഗീതം
നിന്നെ കണ്ടപ്പോള്‍ ഓര്മ്മിച്ചതാവാം
വള്ളിക്കുടില്‍ വിട്ട പുള്ളിപ്പിടമാന്
വെള്ളാമ്പല്‍ ചോലയില്‍ നോക്കുന്നതെന്തേ
എന്നോമല്‍ തോഴി തന് സൌന്ദര്യസാരം
കണ്ണാടി നോക്കി പകര്‍ത്തുന്നതാവാം (2)
താമരത്തുമ്പീ വാ വാ.. താരാട്ട് പാടാന്‍ വാ
വാ.. താളം പിടിക്കാം ഞാന്‍
കരള്‍ തംബുരു മീട്ടാം ഞാന്‍ വാ
താമരത്തുമ്പീ വാ.. താരാട്ട് പാടാന്‍ വാ
താമരത്തുമ്പീ വാ.. താരാട്ട് പാടാന്‍ വാ
താമരത്തുമ്പീ വാ.. താരാട്ട് പാടാന്‍ വാ
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page