നിൽക്കടാ നിൽക്കടാ മർക്കടാ- നിന്റെ
മുഷ്കിന്നു തീർക്കും ഞാൻ ഓർക്കടാ
ആരെടാ വന്നു ചേരടാ വേഗം
കെട്ടടാ കൈകൾ കെട്ടടാ
കാട്ടുകരിങ്കുരങ്ങിന്റെ കാലു രണ്ടും കെട്ടിയാട്ടേ
വണ്ണമെഴും വാലിന്മേൽ എണ്ണ വേഗം ഒഴിച്ചാട്ടേ
തീയും വേഗം വെയ്ക്കിനെടാ എന്നു ചൊല്ലി രാവണനും
കേട്ട നേരം ചൂട്ടും വീശി
കൊള്ളി വെയ്ക്കാൻ രാക്ഷസന്മാരോടിയല്ലോ
കാളുന്ന പന്തമല്ലോ
തീയിപ്പോൾ വെയ്ക്കുമല്ലോ
തക തക തക തൈ
കിടുകിടാ വിറയല്ലോ
സാഹസം കാട്ടുമല്ലോ
ബല്ലാത്ത ചതിയാണല്ലോ
തീ കൊളുത്തല്ലേ ദുഷ്ടാ തീ കൊളുത്തല്ലേ
ഇതു തീക്കളിയാണേ കൊടും തീക്കളിയാണേ
കുരങ്ങനെ വാലെന്നു കരളിങ്കൽ കരുതേണ്ടാ
കരിമരുന്നുറയാണു കൊള്ളി വയ്ക്കേണ്ടാ
ബല്ലാത്ത ബാലാണല്ലോ പിടിക്കേണ്ട
അതു പൊല്ലാപ്പായ് തീരുമല്ലോ കളിക്കേണ്ട
പട്ടണം മുയുവനും തീ പിടിച്ചാൽ പിന്നെ
പറ്റൂല്ലാ ഫയറെഞ്ചിൻ കിട്ടൂല്ലാ
വെണ്ണീറായ് തീരും നാടായ നാടെല്ലാം
കണ്ണീരൊലിച്ചാൽ തീ പോകൂലാ
തൊട്ടടുത്തെത്തി നീ തീക്കൊള്ളി മുട്ടിച്ചാൽ
പൊട്ടിത്തെറിച്ചീടും നാടാകെ ഇവൻ
തട്ടിത്തകർത്തിടും വീടാകേ
മണ്ണടിഞ്ഞിടും നിൻ രാജ്യം - ദുഷ്ടാ
വെണ്ണീറായ് തീരും നിൻ രാജ്യം
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page