കുറുന്തോട്ടിക്കായ പഴുത്തു
കുറുമൊഴി മുല്ല പൂത്തു
കൂട്ടിനുള്ളിൽ മൂളൻ കിളി
കുയിലു വിളിച്ചു
കള്ളി കാട്ടിനുള്ളുള്ളിൽ കൊച്ചുതുമ്പി
തുള്ളിക്കളിച്ചൂ - തുള്ളിക്കളിച്ചൂ
എരുക്കിന്റെ താടിമീശ പറന്നു വന്നു
പച്ചമുരുക്കിന്മേൽ മഞ്ഞപ്പൈങ്കിളി വിരുന്നു വന്നു
പുള്ളിപ്പയ്യേ പുള്ളിപ്പയ്യേ
പുള്ളിപ്പയ്യേ പുള്ളിപ്പയ്യേ
പുല്ലുമേയാൻ പോവേണ്ടേ
(കുറുന്തോട്ടിക്കായ... )
മാനത്തെ കുഞ്ഞിത്താത്ത വളകിലുക്കി
തൂവെള്ളി ചൂലുകൊണ്ട് ചവറിളക്കി
കുഞ്ഞിക്കാറ്റേ - കുഞ്ഞിക്കാറ്റേ
നീ ഞമ്മടെ മുറ്റമടിക്കാൻ കൂടുമോ
മുറ്റമടിക്കാൻ കൂടുമോ
കുറുന്തോട്ടിക്കായ പഴുത്തു
കുറുമൊഴി മുല്ല പൂത്തു
കൂട്ടിനുള്ളിൽ മൂളൻ കിളി
കുയിലു വിളിച്ചു
കള്ളി കാട്ടിനുള്ളുള്ളിൽ കൊച്ചുതുമ്പി
തുള്ളിക്കളിച്ചൂ - തുള്ളിക്കളിച്ചൂ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page