കളിവാക്കു ചൊല്ലുമ്പോൾ കണ്ണാടിക്കവിളത്ത്
കാണുന്നതെന്തേ സിന്ദൂരം- പെണ്ണേ
കാണുന്നതെന്തേ സിന്ദൂരം (കളിവാക്കു...)
(കളിവാക്കു... )
പണ്ടത്തെ പാട്ടുകൾ കേൾക്കുമ്പോൾ
പെണ്ണിന്റെ ചുണ്ടത്ത് പൂത്തല്ലോ മന്ദാരം - പെണ്ണേ
ചുണ്ടത്ത് പൂത്തല്ലോ മന്ദാരം
(കളിവാക്കു... )
കണ്ണിൽ പ്രേമത്തിൻ കനകവിളക്കുകൾ
കത്തിച്ചു വെച്ചവനാരാണ് - പെണ്ണേ
കത്തിച്ചു വെച്ചവനാരാണ്
(കളിവാക്കു... )
കാണാത്ത നേരത്ത് കരളിന്റെ മാറത്ത്
പാടുന്ന പൈങ്കിളി ഏതാണു പെണ്ണേ
പാടുന്ന പൈങ്കിളി ഏതാണ്
കാട്ടിൽ തേയില നുള്ളിയ പൈങ്കിളി
കാര്യം നടത്തുന്ന പെണ്ണാണ് (2)- ഇന്ന്
കാര്യം നടത്തുന്ന പെണ്ണാണ്
കാണാൻ എത്തിയ മേലാളൻ വന്നിട്ട്
കാതിൽ പറഞ്ഞതിന്നെന്താണ് - നിന്റെ
കാതിൽ പറഞ്ഞതിന്നെന്താണ്
കളിവാക്കു ചൊല്ലുമ്പോൾ കണ്ണാടിക്കവിളത്ത്
കാണുന്നതെന്തേ സിന്ദൂരം- പെണ്ണേ
കാണുന്നതെന്തേ സിന്ദൂരം
പണ്ടത്തെ പാട്ടുകൾ കേൾക്കുമ്പോൾ
പെണ്ണിന്റെ ചുണ്ടത്ത് പൂത്തല്ലോ മന്ദാരം - പെണ്ണേ
ചുണ്ടത്ത് പൂത്തല്ലോ മന്ദാരം
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page