വളകിലുക്കും വാനമ്പാടീ
വഴിതെളിക്കാനാരാണ്
വഴിതെളിക്കാന്‍ വാനിലൊരു
മണിവിളക്കുണ്ട് മണിവിളക്കുണ്ട്
(വളകിലുക്കും... )
കുസൃതിക്കാരീ..
കുസൃതിക്കാരീ കൂരിരുട്ടില്‍
കൂടെ വരാനാരുണ്ട്
കൂടെ വരാന്‍ കാടുചുറ്റും
കുഞ്ഞിക്കാറ്റുണ്ട്
കുഞ്ഞിക്കാറ്റുണ്ട്
കാട്ടിനുള്ളില്‍ കാല് തളര്‍ന്നാല്‍
കൈ പിടിക്കാനാരുണ്ട്
കാട്ടുമരക്കൊമ്പൊടിച്ചാല്‍
കൈവടിയാകും
കാട്ടിനുള്ളില്‍ കാല് തളര്‍ന്നാല്‍
കൈ പിടിക്കാനാരുണ്ട്
കാട്ടുമരക്കൊമ്പൊടിച്ചാല്‍
കൈവടിയാകും
കുഴിയില്‍ വീണാലോ
ഞാന്‍ കരകയറ്റീടും
കുഴിയില്‍ വീണാലോ
ഞാന്‍ കരകയറ്റീടും
കള്ളന് വന്നാലോ
ഞാന്‍ കാവലിരുന്നീടും
കള്ളന് വന്നാലോ
ഞാന്‍ കാവലിരുന്നീടും
വഞ്ചകാണെങ്കില്
ഞാന്‍ വാളെടുത്തീടും
വഞ്ചകാണെങ്കില്
ഞാന്‍ വാളെടുത്തീടും
വിശ്വസിക്കാമോ
ഓഹോ വിശ്വസിക്കാമേ
വിശ്വസിക്കാമോ
ഓഹോ വിശ്വസിക്കാമേ
വളകിലുക്കും വാനമ്പാടീ
വഴിതെളിക്കാനാരാണ്
വഴിതെളിക്കാന്‍ വാനിലൊരു
മണിവിളക്കുണ്ട് മണിവിളക്കുണ്ട്
കുസൃതിക്കാരീ..
കുസൃതിക്കാരീ കൂരിരുട്ടില്‍
കൂടെ വരാനാരുണ്ട്
കൂടെ വരാന്‍ കാടുചുറ്റും
കുഞ്ഞിക്കാറ്റുണ്ട്
കുഞ്ഞിക്കാറ്റുണ്ട്
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page