പണ്ടൊരിക്കൽ ആറ്റുവക്കിൽ പന്തലിച്ച മാഞ്ചുവട്ടിൽ
കൊച്ചു കൊച്ചു കൊമ്പുകൾ കൊണ്ടൊരു
കൊട്ടാരം കെട്ടി - നമ്മൾ കൊട്ടാരം കെട്ടി
(പണ്ടൊരിക്കൽ... )
രാജാവായ് നീയിരുന്നു റാണിയായ് ഞാനിരുന്നു
കാണാക്കിനാക്കൾ കണ്ടതോർമ്മയുണ്ടോ
രാജാവായ് നീയിരുന്നു റാണിയായ് ഞാനിരുന്നു
കാണാക്കിനാക്കൾ കണ്ടതോർമ്മയുണ്ടോ
ഭവാനോർമ്മയുണ്ടോ
(പണ്ടൊരിക്കൽ... )
തൊട്ടടുത്ത മാവിൽ നിന്നും കട്ടെടുത്ത മാമ്പഴങ്ങൾ
കാട്ടുകിളി കാഴ്ചവെച്ചതോർമ്മയുണ്ടോ
തൊട്ടടുത്ത മാവിൽ നിന്നും കട്ടെടുത്ത മാമ്പഴങ്ങൾ
കാട്ടുകിളി കാഴ്ചവെച്ചതോർമ്മയുണ്ടോ
പച്ചമണൽ പായസമായ് അത്തിയില പർപ്പടമായ്
അത്താഴം ഞാൻ വിളമ്പിയതോർമ്മയുണ്ടോ
പച്ചമണൽ പായസമായ് അത്തിയില പർപ്പടമായ്
അത്താഴം ഞാൻ വിളമ്പിയതോർമ്മയുണ്ടോ
ഭവാനോർമ്മയുണ്ടോ
കാലം പറന്നുപോയ് കൗമാരം വന്ന കാലം
കല്യാണം സ്വപ്നം കണ്ടതോർമ്മയുണ്ടോ
കാലം പറന്നുപോയ്, കൗമാരം വന്ന കാലം
കല്യാണം സ്വപ്നം കണ്ടതോർമ്മയുണ്ടോ
ഭവാനോർമ്മയുണ്ടോ
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5