കിളിവാതിലിന്നിടയില്‍കൂടി
മലര്‍മാലകള്‍ നീട്ടുവതാരോ
മധുമാസപ്പൂനിലാവോ
മറ്റാരാണോ
മാനത്തെ മട്ടുപ്പാവില്‍
മണിവാതിലില്‍ നില്‍ക്കുവതാരോ
വാസന്ത താരകമോ
മറ്റാരാണോ
കണിക്കൊന്ന പൂത്തുനില്ക്കും
കരളിന്റെ പൂവാടികയില്‍
ക്ഷണിക്കാതെ വന്നുചേര്‍ന്ന വിരുന്നുകാരാ
അവിടത്തെ സല്ക്കരിക്കാന്
അധരത്തില്‍ നിന്നു വീഴും
അനുരാഗ ഗാനമല്ലാ-
തൊന്നുമില്ലല്ലോ
കിളിവാതിലിന്നിടയില്‍കൂടി
മലര്‍മാലകള്‍ നീട്ടുവതാരോ
മധുമാസപ്പൂനിലാവോ
മറ്റാരാണോ
മനസ്സില്‍ ഞാന്‍ വിരിച്ചിട്ട
മലര്മെത്തയിലിരുന്നാട്ടേ
കിനാവിന്റെ പൊന്‍കിരീടം അണിഞ്ഞാട്ടേ
കളിവാക്കു പറഞ്ഞെന്റെ
കവിളത്തു നുള്ളിയാട്ടേ
പുളകപ്പൂമാലയെനിക്കു തന്നാട്ടേ
കിളിവാതിലിന്നിടയില്‍കൂടി
മലര്‍മാലകള്‍ നീട്ടുവതാരോ
മധുമാസപ്പൂനിലാവോ
മറ്റാരാണോ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page