കുന്നിന്മേലെ നീയെനിയ്ക്കു കുടിലൊന്നു കെട്ടി
കന്നിപ്പെണ്ണായ് കടന്നൂ ഞാന്‍
കന്നിപ്പെണ്ണായ് കടന്നൂ ഞാന്‍
കല്യാണപ്പൂമാല കണ്ണീരില്‍ വാടീട്ടും
കണ്ടില്ല പണ്ടത്തേ കളിത്തോഴനേ - ഞാന്‍
കണ്ടില്ല പണ്ടത്തേ കളിത്തോഴനേ
കുന്നിന്മേലെ നീയെനിയ്ക്കു കുടിലൊന്നു കെട്ടി
കന്നിപ്പെണ്ണായ് കടന്നൂ ഞാന്‍
കന്നിപ്പെണ്ണായ് കടന്നൂ ഞാന്‍
പാടത്തു പണ്ടേപ്പോലെ പവിഴം വിളഞ്ഞു
മാടത്ത് തമ്പുരാട്ടി പഴങ്കഥ പറഞ്ഞു
കരളിലെ കരിമൊട്ടു വിരിയാതെ കരിഞ്ഞു
കാലത്തിന് കൊടുങ്കാറ്റില്‍
സ്വപ്നങ്ങള്‍ പറന്നു
കുന്നിന്മേലെ നീയെനിയ്ക്കു കുടിലൊന്നു കെട്ടി
കന്നിപ്പെണ്ണായ് കടന്നൂ ഞാന്‍
കന്നിപ്പെണ്ണായ് കടന്നൂ ഞാന്‍
കാട്ടുതീ വിഴുങ്ങുന്ന ശോകത്തിന് കാട്ടില്‍
വേട്ടക്കാര്‍ കുടുക്കിയ കതിര്കാണാക്കിളിയേ
കൂട്ടിലെ പൊന്‍കുഞ്ഞിനു പുതു ജീവന് നല്കാന്
പാട്ടുമായ് ഇണക്കിളി പറന്നിങ്ങു വരുമോ
പാട്ടുമായ് ഇണക്കിളി പറന്നിങ്ങു വരുമോ
കുന്നിന്മേലെ നീയെനിയ്ക്കു കുടിലൊന്നു കെട്ടി
കന്നിപ്പെണ്ണായ് കടന്നൂ ഞാന്‍
കന്നിപ്പെണ്ണായ് കടന്നൂ ഞാന്‍
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page