ഓഹോ.....
വെളുക്കുമ്പൊ പുഴയൊരു കളിക്കുട്ടി
നല്ല കളിക്കുട്ടി ഒരു കളിക്കുട്ടി
വെള്ളാരംകല്ലെടുതു വെള്ളമണൽ തിട്ടുകളിൽ
തുള്ളിക്കളിക്കണ കളിക്കുട്ടി
ആഹാ കളിക്കുട്ടി ഒരു കളിക്കുട്ടി
വെയിലത്തു പുഴയൊരു മണവാട്ടി
ആഹാ മണവാട്ടി കൊച്ചു മണവാട്ടി
തങ്കക്കസവണിഞ്ഞു താമര കുണുക്കിട്ടു
നാണിച്ചു നടക്കണ മണവാട്ടി
ആഹാ മണവാട്ടി കൊച്ചു മണവാട്ടി
(വെളുക്കുമ്പൊ..)
കാറ്റത്തു പുഴയൊരു കിറുക്കത്തി
അയ്യോ കിറുക്കത്തി നല്ല കിറുക്കത്തി
കരിമുടിയഴിച്ചിട്ടു തിരപ്പല്ലു കടിച്ചിട്ടു
കൈകൊട്ടി തുള്ളണ കിറുക്കത്തി
അയ്യോ കിറുക്കത്തി നല്ല കിറുക്കത്തി
(കരിമുടി....)
അന്തിക്കിവളൊരു മുതുമുത്തി ഒരു മുതുമുത്തി
ആരോടും മിണ്ടാത്ത മുതുമുത്തി ഒരു മുതുമുത്തി
പല്ലില്ലാ വായ കൊണ്ടു പയ്യാരം പറഞ്ഞിട്ടു
തണുത്തിട്ടു വിറയ്ക്കണ മുതുമുത്തി ഒരു മുതുമുത്തി
അന്തിക്കിവളൊരു മുതുമുത്തി ഒരു മുതുമുത്തി (2)
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page